പ്രഭാതത്തിൽ സൂര്യരശ്മികൾ പതിഞ്ഞ മഞ്ഞുകട്ടകൾ ഭൂമിയുടെ തോളിലേക്ക് അലിഞ്ഞുചേരുന്ന വേഗതയിൽ കാലചക്രം അതിന്റെ യാത്ര തുടരുന്നു. എന്തിനെന്നില്ലാത്ത എങ്ങോട്ടെന്നില്ലാത്ത യാത്ര. അത് അവസാനിക്കുന്നില്ല. അതോ അവസാനിക്കുമോ? യാത്രയുടെ മട്ടും ഭാവവും കണ്ടിട്ടു എന്തോ ഒരു പന്തികേട് . ഞാൻ അടങ്ങുന്ന ഒരു വമ്പൻ സംഘമാണല്ലോ ഇതിലെ യാത്രക്കാർ !ഒരുപക്ഷെ ഈ യാത്ര അവസാനിച്ചേക്കാം . ഇല്ല അവസാനിക്കും. നാശത്തിന്റെ നൃത്തച്ചുവടുകൾ എന്നേ ചവിട്ടിക്കഴിഞ്ഞു. ലോകം ഒരു താണ്ഡവം കഴിഞ്ഞു അവ്യക്തരൂപത്തിൽ ശ്വാസം കിട്ടാതെ ഒന്ന് നെടുവീർപ്പിടാൻപോലും കഴിയാതെ ശാന്തി ലഭിക്കാത്ത ആത്മാവിനെപപ്പോലെ അങ്ങും ഇങ്ങും അലഞ്ഞു തിരിഞ്ഞു നടക്കുന്നു. ഈ പോക്ക് ഇതെങ്ങോട്ടാണെന്ന ചോദ്യത്തിന് സാക്ഷാൽ ഗൂഗിൾ മാപ്പിനുപോലും ഉത്തരം മുട്ടുന്നു. അവിടെയും നിശബ്ദത. അവസാനത്തെ കവാടവും അടഞ്ഞു. ഈ ഗതികിട്ടാത്ത യാത്രക്കിടയിൽ പിറന്നു വീണതാണ് എന്റെ ജീവനും. സ്വർണകരണ്ടിയുമായിയല്ലേ നീയൊക്കെ ജനിച്ചത് എന്ന് നിരന്തരം അമ്മൂമ്മ ഓർമിപ്പിക്കാറുണ്ടായിരുന്നു. അതേ സത്യം തന്നെയാണ്. എല്ലാ സൗഭാഗ്യത്തോടെ സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു കുടുംബത്തിലാണ് എന്റെ ജനനം. ഒരു ഉട്ടോപ്യൻ രാജ്ഞിയായ എന്റെ അമ്മ. ജീവിതത്തിൽ പകരം വെയ്ക്കാൻ സാധിക്കാത്ത ഒരു കഥാപാത്രം. ഒരു പുഞ്ചിരിയോടെ ഇന്നും പറയുന്നതു കേൾക്കാം 'ഞാൻ ഒറ്റ പീസാ, അല്ലേ ?' എന്ന്. അതെ ശരിയാ. ഒറ്റ പീസ് തന്നെയാ !സൗഭാഗ്യകാലമെന്നു പറയുന്നത് കുട്ടിക്കാലം തന്നല്ലേ ?വളരണ്ടായിരുന്നു !വളരണ്ടായിരുന്നു എന്ന് നൂറുവട്ടം ചിന്തിച്ചു വിഷമിച്ചിട്ടുണ്ട്. എന്തിനാ ഇപ്പോ വളർന്നിട്ട് അല്ലേ ?ഒരു കുട്ടിക്കുറുമ്പിയെ പോലെ അമ്മയുടെ തോളത്തു കൊക്കാമന്തി കളിച്ചാൽ കൊള്ളാമെന്നു ഇപ്പോഴും മനസ്സിലുണ്ട്. മിന്നലിന്റെ വേഗത്തേക്കാൾ വേഗതയിൽ പാഞ്ഞകലുകയാണല്ലോ ഓരോ നിമിഷവും. നിമിഷങ്ങൾ ചേർന്ന് ചേർന്ന് ഒരു കൂടാരം പണിഞ്ഞു അതിന്റെ കൊമ്പത്ത് ആഗ്രഹങ്ങളുടെ ഒരു പൊതിക്കെട്ട് അഴിഞ്ഞു വീഴുമ്പോൾ അത് താങ്ങാനാകാതെ ഇടിഞ്ഞു പൊളിഞ്ഞു ആ വെള്ളപ്പൊക്കത്തിൽ എന്നെന്നും ഒരു നീറായി പൊങ്ങിക്കിടക്കുമോ എന്നതാണ് ഭീതി.
എന്തുണ്ടായാലും നിലക്കാത്ത ചലനമാണ്. ആരുടേയും വിഷമത്തിൽ ആശ്വാസം നൽകാതെ ആരുടേയും സന്തോഷത്തിൽ പങ്കുചേരാതെ ഇതൊക്കെ എന്റെ നാഡികളിൽ എന്നേ കൊത്തിവെച്ച നിമിഷങ്ങലാണെന്ന അഹങ്കാരത്തിൽ യാതൊരു കുലുക്കവും കൂടാതെ ഓടുന്നു. കാലം കഴിയുംതോറും ഓരോ നിമിഷവും ഭീതിയിൽ ആഴ്ന്നിറങ്ങുന്നു. ആ വെള്ളപൊക്കത്തിൽ മുങ്ങുകയാണോ എന്റെ ജീവിതമെന്നും ഭയക്കുന്നു. വിപരീതങ്ങളുടെ ഒരു ഒത്തുചേരലാണല്ലോ ഈ ലോകം ! ലോകത്തിന്റെ നിലനിൽപ്പിനായി കാലചക്രം കണ്ടെത്തിയ ഒരു നശിച്ച കണ്ടുപിടുത്തം! സ്നേഹിക്കുന്നവർക്ക് സ്നേഹിക്കാൻ ആരുമില്ല എന്നാൽ സ്നേഹം അർഹിക്കാത്തവരെ സ്നേഹിക്കാൻ ഒരു കൂട്ടം ;ഭക്ഷണമുള്ളവന് ഭക്ഷണം ഓർക്കാനം എന്നാൽ എതിർകോണിൽ പട്ടിണിപ്പാവങ്ങൾ ;പഠിക്കാൻ ഏറിയ ആഗ്രഹമുള്ളവന് അതിനു വകയില്ല എന്നാൽ ഒഴപ്പന് സർവ്വസൗകര്യങ്ങൾ !
കൂടെ നടക്കാൻ ആഗ്രഹിക്കുന്നു. ഒട്ടേറെ ആഗ്രഹങ്ങൾ ബാക്കി. സ്നേഹത്തിനു വേണ്ടി തെണ്ടുന്നു. ജീവിതനിമിഷങ്ങൾ പട്ടിണിയാണ്. എന്തിനോ വേണ്ട തിളയ്ക്കുന്ന. പക്ഷെ എന്തുചെയ്യാനാണ് ?വെള്ളപ്പൊക്കത്തിൽ ആഴ്ന്നിറങ്ങുകയാണ്. ഒരു തിരിച്ചുവരവിനായി കൊതിച്ചുകൊണ്ട്.

No comments:
Post a Comment