പേറ്റുനോവിനുമപ്പുറം
മാതൃത്വത്തിന്റെ നാമത്തിൽ ഒരു മനുഷ്യശരീരത്തിന് സഹിക്കാൻ കഴിയുന്നതിനുമപ്പുറം ഒരു വേദനയ്ക്ക് അറിഞ്ഞുകൊണ്ടു ഒരു സ്ത്രീ തലവെയ്ക്കുന്നു. അനേകം എല്ലുകൾ ഒരുമിച്ചു പൊട്ടിപ്പിളരുന്ന ഒരു വേദനയ്ക്ക് ഇരയാകുന്നു. ഭൂമിയിൽ വേറൊരു വേദനക്കും പകരംവെയ്ക്കാൻ സാധിക്കാത്ത നോവ് എന്ന് ലോകമെമ്പാടും വിശേഷിപ്പിക്കുന്നത്. എന്നാൽ അതിനെ വെല്ലുവിളിക്കാൻ ഒന്നുമില്ലേ?
കടലിനു തിരമാലകൾ ഉണ്ടായേ മതിയാകൂ . അവആർത്തുല്ലസിച്ചുകൊണ്ട് ഒന്നിനുപുറകെ ഒന്നായി മാറിമറിയുന്നു. അതുപോലെയാണ് ഒരു സമൂഹം. അത് നിശ്ചലമല്ല. തിരമാലകളുടെ വേഗത്തിൽ അതും മുന്നോട്ടു കുതിക്കുന്നു. ഭൂമിയോടലിയാത്ത അഴുക്കിന് അതിന്റെ കൂമ്പാരം കൂട്ടിയേ തീരൂ. അതുപോലെയാണ് വേദനയുടെ കൂമ്പാരം. കാലചക്രത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ഭൂമിയുടെ മടിത്തട്ടിൽ ഉണങ്ങാത്ത വേദനകൾ ഒരു കൊട്ടാരം പണിയുന്നു. ഭൂമിയുടെ മാതാവ് സർവംസഹയായി എന്നും നിൽക്കുന്നു. എന്നാൽ എല്ലാ ചലനങ്ങളും ഭൂമിമാതാവിനു ദഹിക്കുന്നുണ്ടോ? ലാഘവതോടുകൂടിയുള്ള കാലത്തിന്റെ മുന്നോട്ടുള്ള യാത്ര സമ്മതത്തിന്റെ അടയാളമാണോ? എല്ലാ ചലനങ്ങളും ശരിവെയ്ക്കുന്നുവോ? അമ്മതന്നെ വെച്ചുവിളമ്പി ജീവപാഠങ്ങൾ പഠിപ്പിച്ചു മൂളിപ്പാട്ടുപാടി ഉറക്കിയിരുന്ന ആ മടിത്തട്ടിൽ, ആ വിരൽത്തുമ്പിൽ എന്നും സുരക്ഷിതമായിരുന്നു. എന്നാൽ ഇപ്പോഴോ? അമ്മ മരിക്കാതെ മരിച്ചിരിക്കുന്നു. സ്വന്തം മക്കളാൽ തന്നെ കീറിമുറിക്കപ്പെട്ടിരിക്കുന്നു !കാമക്കണ്ണുകൾക്ക് ദാഹം ഏറിയേറി വന്നു. അവരുടെ മുടിഞ്ഞ ദാഹത്തിന്റെ ശമനത്തിനായി അമ്മയെ നഗ്നയാക്കി. നാമാരും കാണാതെ കാണുന്ന ആ ജീവൻ നിശബ്ദമാകാതെ നിശബ്ദമായി. ശപിക്കാൻ സാധിക്കാത്ത ഒരു നുറുങ്ങു ജീവനായി തളർന്ന ഹൃദയവുമായി ഇന്നും താങ്ങുന്നു തന്റെ കുഞ്ഞുങ്ങളെ.
നിശബ്ദതയാണ്. ഒരു വാഹനം അടുക്കുന്നപോലെ ഒരു ശബ്ദം. അതുമാത്രമാണ് നിശബ്ദതയെ ഭഞ്ജിച്ചത്. ആശുപത്രി ആയതുകൊണ്ടാകാം. അതും പാതിരാത്രി. ഒരു മൊട്ടുസൂചി വീണാൽ പോലും ഞെട്ടിപ്പിക്കുന്ന മൂകത. വാഹനം അടുത്തുകൊണ്ടേയിരിക്കുന്നതായി തോന്നി. ഈ പാതിരാത്രിയിൽ എന്താണെന്നറിയാൻ ഒരു വെമ്പൽ. കസാലയിൽനിന്ന് എണീറ്റ് ജനാലയുടെ അടുക്കലേക്ക് നടന്നു. അമളി പറ്റിയിരിക്കുന്നു. അത് മഴയുടെ ഇരമ്പലായിരുന്നു. ആരാണ് ഈ കഥാപാത്രമെന്നും എന്താണ് ഈ പാതിരാത്രി അയാൾക്ക് ആശുപത്രിയിൽ കാര്യമെന്നും ചിന്തിക്കുന്നുണ്ടല്ലേ? ആശപ്പെടേണ്ട. ആശുപത്രി മുറിക്കു മുന്നിൽ ഉറക്കമില്ലാതെ കാവലിരിക്കുന്ന ഒരു പുരുഷൻ. മുറിയിൽ തന്റെ പൂർണഗർഭിണിയായ ഭാര്യ ഒരു പുഴുവിനെപ്പോലെ പിടയുന്നു. ചുട്ടുപൊള്ളുന്ന ഹൃദയവുമായി ആ മനുഷ്യൻ കാവലിരിക്കുകയാണ്. ആഞ്ഞുവീശുന്ന ശീതക്കാറ്റിനുപോലും തണുപ്പിക്കാൻ സാധിക്കാത്ത ഉൾച്ചൂട് അവസാനം ഒരു നിലവിളി മാത്രമാണ് കേട്ടത്. അതെ ഒരു കുഞ്ഞുകൂടി ഇന്ത്യയെന്ന മഹാരാജ്യത്തിലേക്ക് !"ആൺകുഞ്ഞാണ്. സുഖപ്രസവമായിരുന്നു " എന്നൊരു നേഴ്സ് ആ ചില്ലിട്ടവാതിലിലൂടെ പുറത്തുവന്ന് പറയുകയുണ്ടായി. ഒടുവിൽ വേദനാജനകമായ അന്തരീക്ഷം ആ പാതിരാകാറ്റിന്റെ മടിയിലേക്ക് ചാഞ്ഞു.
ഒരു സ്ത്രീയുടെ ശരീരത്തിൽ ഒന്നും മാറ്റിവെച്ചുകൊണ്ട് സൃഷ്ടിക്കുക സാധ്യമല്ല. അവളുടെ ഓരോ ശരീരഭാഗവും സ്നേഹത്താൽ മൃദുലമാണ്. ഒരു സ്ത്രീയിലൂടെ കുടുംബവും കുടുംബങ്ങളിലൂടെ ലോകവും സൃഷ്ടിക്കപ്പെടുന്നു. അമ്മയെന്ന കഥാപാത്രം എനിക്കുമുന്നിൽ ഒരു പ്രതിഭാസമാണ്. ഇമവെട്ടാതെ ഉറ്റുനോക്കാൻ മിഴികൾ കൊതിക്കുന്ന ഒരു അത്ഭുതസംഭവം. അങ്ങനൊരു കഥാപാത്രമാണ് ഈ കഥലേയും മുഖ്യകഥാപാത്രം.
ആ പുത്രൻ വളർന്ന് വലുതായി. അവന് നാലു വയസ്സായപ്പോൾ അച്ഛൻ വിടപറഞ്ഞു. പിന്നീടെല്ലാം അവന് അമ്മയായിരുന്നു. സ്കൂളിൽ അനേകം കൂട്ടുകാരുണ്ടായിരുന്നെങ്കിലും അമ്മയായിരുന്നു ഏറ്റവും അടുത്ത ചങ്ങാതി. എന്തിനും ഏതിനും അമ്മയുടെ താങ്ങിനായി അവൻ കൊതിച്ചു. മാതൃത്വത്തിന്റെ തിരമാലപോലുള്ള സ്നേഹത്തിന്റെ കെട്ട് അമ്മ അവന് മുന്നിലും അഴിച്ചു.
കാലം സഞ്ചരിച്ചുകൊണ്ടേയിരുന്നു. കാലചക്രത്തിന്റെ വിശ്രമമില്ലാത്ത ചലനംകൊണ്ട് അവൻ വലുതായത് ശ്രദ്ധിക്കാതെപോയി. മുടികൾ അവിടവിടെ കുരുത്തു ശബ്ദം വിജാഗിരിയുടെ മുരൾച്ചപോലെ ശരീരം ഭീമനെപ്പോലെയും. തീവ്രമായ സ്നേഹത്തിന് തകരാറൊന്നും വന്നിട്ടുണ്ടായിരുന്നില്ല. അവന് ഇരുപത്തിമൂന്നു വയസ്സായി. അമ്മയും അവനെ അതേ തീക്ഷ്ണതയോടെ സ്നേഹിച്ചു.
കാലം കുതിച്ചുകൊണ്ടേയിരുന്നു. ഇപ്പോൾ അവൻ ജനിച്ചുവീണ അതേ ആശുപത്രിയിൽ കിടക്കുകയാണ്. കുറെ നാളായി അനാവശ്യമായി വിയർക്കുകയും പണിക്കുകയും ചെയ്യുന്നു. സാധാരണ പണിയാണെന്ന് കരുതി ഡോക്ടറെ കാണിച്ചില്ല. എന്നാൽ രാത്രിയായപ്പോൾ രക്തം ഛർദിച്ചതുകൊണ്ടാണ് ആശുപത്രിലേക്കു കൊണ്ടുപോയത്. ഉടനെ തന്നെ ICU യിലേക്ക് മാറ്റി. ഇന്ന് കാവൽ അമ്മയായിരുന്നു. അമ്മയെ ഡോക്ടർ വിളിപ്പിച്ചു. "സോറി, ഇട്സ് ടൂ ലേറ്റ്. വി കാണ്ട് സേവ് ഹിം. " എന്ന ഞെട്ടിത്തരിക്കുന്ന സ്വരം ആ അമ്മയുടെ കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നു. അവൻ ഇപ്പോൾ ഒരു ബ്ലഡ് കാൻസർ രോഗിയാണ്. എല്ലാം വൈകിപ്പോയെന്ന സത്യം കീറിമുറിക്കപ്പെടുന്ന വേദനയോടെ ആ അമ്മ മനസ്സിലാക്കി. അന്ന് പെരുമഴ പുറത്തായിരുന്നുവെങ്കിൽ ഇന്ന് ആ അമ്മയുടെ കണ്ണിൽ നിന്നാണ്, ആ തോരാത്ത അഗ്നിമഴ ! ആ ചില്ലിട്ടവാതിലിൽകൂടി നെഞ്ചുപിളരുന്ന വേദനയോടെ അവർ അവനെ നോക്കിനിന്നു. സ്നേഹത്തിന്റെ വേദന ഹൃദയത്തിന്റെ കോണിലെവിടെയോ ഒരു മായാത്ത മുറിവ് പതിപ്പിച്ചു. കരഞ്ഞു കരഞ്ഞു കണ്ണീരിന്റെ ഉറവ വറ്റി. മാനസികമായി നിശ്ചലമായി. ചില്ലുവാതിൽ തുറന്ന് അവർ അവന്റെ അടുക്കലേക്ക് നടന്നു. യന്ത്രങ്ങളുടെ ചങ്ങലയിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന മകനെ കണ്ട് അവർ അറിയാതെ ഉറക്കെ പറഞ്ഞുപോയി -"എന്റെ കുഞ്ഞിനെ നിങ്ങൾ കൊല്ലാതെ കൊല്ലരുതേ !അവൻ സ്വസ്ഥമായിരിക്കട്ടെ !". ആ അമ്മയ്ക്കും മകനും അത് അവസാനത്തെ രാത്രി. അവർ മകന്റെ അരുകിൽ കിടന്നു. അവനെ ഒരു കൊച്ചുകുട്ടിയെപ്പോലെ മാറോട് ചേർത്തുവെച്ച് കിടന്നു. അവൻ ഒരു വലിയ കുട്ടിയാണെന്ന ബോധംപോലും അവരിൽ ഉണ്ടായില്ല. ബോധമുണ്ടെങ്കിലും ബോധമില്ലാത്ത ഒരു അവസ്ഥയിലേക്ക് അവർ അറിയാതെ മുങ്ങിത്താഴ്ന്നു.
എന്താണ് തനിക്ക് സംഭവിക്കുന്നതെന്നറിയാതെ അമ്മയോടൊപ്പം കിടക്കുകയാണ്. അവർ മയങ്ങാതെ മയങ്ങി. പിന്നെ സംഭവിച്ചതെല്ലാം ഒരു സ്വപ്നമായിരുന്നുവോ? അവന്റെ ചുണ്ടുകൾ അറിയാതെയോ അറിഞ്ഞുകൊണ്ടോ അമ്മയുടേതുമായി കൂട്ടിമുട്ടി. കൈകൾ ആ മുലയൂട്ടിയ മാറിടങ്ങളെ സ്പർശിച്ചു. അവന്റെ വിരലുകൾ ആ ശരീരം ആകെ സഞ്ചരിച്ചു. അമ്മ ഒന്ന് നടുങ്ങി. പിന്നെ ആ കണ്ണുകൾക്ക് ദയനീയതയുടെ ഛായയായിരുന്നു. ഒരു തുള്ളി കണ്ണീർപോലും അവരുടെ കണ്ണിൽനിന്നും ചാടിപ്പുറപ്പെട്ടില്ല. ഒരു ചുഴലിക്കാറ്റിന്റെ തീവ്രതയോടെ ഇളകിമറിഞ്ഞത് ആ ഹൃദയമായിരുന്നു. ഹൃദയത്തിലിപ്പോൾ ഒന്നല്ല അനേകം മുറിവുകൾ. കത്തികൊണ്ട് ഒരായിരം വട്ടം പിച്ചിച്ചീന്തിയ ഹൃദയവേദന. ഒരുപക്ഷെ പേറ്റുനോവിനുമപ്പുറം ആ അമ്മയ്ക്ക് ഒരു വേദന ഇത് ആദ്യമായിരിക്കും. അവന്റെ കണ്ണുകൾ അമ്മയുടെ കണ്ണുകളിൽ സ്ഥാനംപിടിച്ച് നിശ്ചലമായി. അവർ കരഞ്ഞില്ല. തന്റെ ശാപകണ്ണീർ അവന്റെ മൃതദേഹത്തിൽപോലും പതിക്കരുതേ എന്ന് ഉരുവിട്ടുകൊണ്ട് അവന്റെ ഇമവെട്ടാത്ത മിഴികളിൽ തന്റെ കണ്ണ് കൂട്ടിമുട്ടിച്ചുകൊണ്ട് നിശ്ചലമായി.
എന്തും പ്രകൃതിയിൽനിന്ന് മനുഷ്യരിലേക്ക് !
No comments:
Post a Comment